top of page

അപ്പു മാരാർ: ഒരു സർവകലാ വിദഗ്ദ്ധൻ

കലാനിലയംമുൻ പ്രിൻസിപ്പലും ചെണ്ട വിദഗ്ദ്ധനുംആയ കലാനിലയം എസ് അപ്പുമാരാർ (97) ഇന്നലെ തൃക്കൂരിൽവച്ച് അന്തരിച്ചു. അദ്ദേഹത്തെക്കുറിച്ചു ഓർമയിൽ തങ്ങി നിൽക്കുന്ന ഏതാനും സംഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

വർഷങ്ങൾക്കുമുൻപുള്ള ഒരു സംഭവമാണ്. ഉണ്ണായിവാരിയർ കലാനിലയത്തിൽ കഥകളി കോപ്പുകൾ പുതുക്കി പണിയുകയായിരുന്നു. അതിനെക്കുറിച്ചു ഒരു ഫീച്ചർ തയ്യാറാക്കാംഎന്ന് തീരുമാനിക്കുന്നു. എൻന്ടെ ഫോട്ടോഗ്രാഫർ സുഹൃത്ത് 'കളർടോൺ' ബാബുവിനെയും കൂട്ടി കലാനിലയത്തിലേക്കു ചെല്ലുന്നു. ആദ്യം പ്രിൻസിപ്പാലിന്ടെ അനുമതി മേടിക്കാം എന്ന് കരുതി. അപ്പു മാരാർ അന്ന് കലാനിലയം പ്രിൻസിപ്പൽ ആയിരുന്നു. പ്രിൻസിപ്പൽഎന്ന് പറഞ്ഞാൽ വലിയൊരു ക്യാബിനിൽ ഇരിക്കുന്ന വ്യക്തി എന്നൊക്കെ ധരിച്ചാണ് പോയത് (ഞാൻ പഠിക്കുന്ന കോളേജ്മനസ്സിൽ ഉണ്ടാക്കിയ പ്രതീതി) അപ്പോൾ ആണ് കണ്ടത് കഥകളികോപ്പു പണിയുന്നവരുടെ നടുക്ക് അപ്പു മാരാർ എന്ന പ്രിൻസിപ്പൽ ഇരുന്നുപണിയുന്നു. അദ്ദേഹം ചെണ്ട വിദഗ്‌ദ്ധൻ അല്ലെ? അല്ലഒരു ഓൾറൗണ്ടർ തന്നെ, എന്ടെ മനസ്സ് മന്ത്രിച്ചു “കിഴക്കേവളപ്പിലെ കുട്ടിയല്ലേ? അമ്മാവൻ പറഞ്ഞിരുന്നു" എന്തൊക്കെയാണ് വേണ്ടതെന്നു ചോദിച്ചു മനസ്സിലാക്കിക്കോളു അടുത്തുള്ള പരമേശ്വരനെയും ജനാർദ്ദനനെയും കാണിച്ചുകൊണ്ട് അപ്പു മാരാർ പറഞ്ഞു.


അപ്പു മാരാർ എന്ന വാദ്യ വിദഗ്ദ്ധനെപിന്നീട് പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. ചിലപ്പോൾ വാദ്യ കലാകാരനായി, ചിലപ്പോൾ ഓൾ റൗണ്ടർ ആയി. കലാനിലയത്തിന്ടെ കളികളിൽ സമയ ക്ലിപ്തതക്കു (ടൈം മാനേജ്മെൻറ്) അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. എവിടെയെങ്കിലും പോരായ്മയുണ്ടെങ്കിൽ അവിടെ അദ്ദേഹത്തിന്ടെ കൈ എത്തും. ഒരിക്കൽകലാമണ്ഡലം രാമൻകുട്ടിനായരുടെ കത്തിവേഷത്തിന്ടെ തിരനോട്ടം ആണ്. പിന്നിൽ ആലവട്ടംപിടിക്കാൻ ഭയം മൂലം ആരുംതയ്യാറാവുന്നില്ല. അപ്പു മാരാർക്കു കാര്യം പിടികിട്ടി. ഒന്നും ആലോചിച്ചില്ല; ഉടൻ ആലവട്ടം വാങ്ങിപിടിച്ചു തിരനോട്ടം ഭംഗിയായി നടന്നു; ഒരു പ്രിൻസിപ്പലിന് മറ്റൊരുപ്രിൻസിപ്പൽ (രാമൻകുട്ടി നായർ കലാമണ്ഡലം പ്രിൻസിപ്പലും, അപ്പു മാരാർ കലാനിലയം പ്രിൻസിപ്പലും ആയിരുന്നു) ആലവട്ടംപിടിക്കുക, ഇത് വേറെ ആർക്കെങ്കിലുംസാധിക്കുമോ ? അപ്പുമാരാർക്കല്ലാതെ.


കലാമണ്ഡലത്തിലെ ആദ്യകാല വിദ്യാർത്ഥിയായിരുന്ന അപ്പുമാരാർ കഥകളി വേദികളിൽ എന്നപോലെ തന്നെ പ്രമുഖ പൂര-ഉത്സവ മേളങ്ങൾക്കും മുൻനിരയിൽ ഉണ്ടാകാറുണ്ട്. കൂടൽമാണിക്കം ഉത്സവം, തൃശൂർ പൂരം, ആറാട്ടുപുഴപൂരം, കൊടുങ്ങല്ലൂർ താലപ്പൊലി എന്നിവ ഇതിൽ പെടുന്നു. കൂടൽമാണിക്കം ഉത്സവത്തിന് ഒരു വിളക്കിനും ഒരു ശീവേലിക്കും അദ്ദേഹം നേർച്ചയായി പങ്കെടുക്കാറുണ്ട്.


കഥകളി രംഗത്ത് സാധാരണയായി പഠിച്ച വിദ്യാലയത്തിന്ടെ പേരിനോട് ചേർന്നാണ് ഒരു കലാകാരനെ അറിയപ്പെടുന്നത്. എന്നാൽ അപ്പുമാരാർ കലാമണ്ഡലം വിദ്ധ്യാർത്ഥി ആണെങ്കിലും അദ്ദേഹത്തിന്ടെ പ്രവർത്തി മണ്ഡലമായ ഉണ്ണായി വാരിയർ കലാനിലത്തോട് ചേർത്താണ് അദ്ദേഹത്തെ അറിയപ്പെടുന്നത്- കലാനിലയം അപ്പു മാരാർ എന്ന്. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം കലാനിലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്- അധ്യാപകനായും, പ്രിൻസിപ്പൽ ആയും.


അപ്പുമാരാരുടെശിഷ്യന്മാരെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് കലാനിലയംകുഞ്ചുണ്ണിയെയാണ്. മേള വിദഗ്ദ്ധൻ പെരുവനംകുട്ടൻ മാരാർ കുറച്ചുകാലം അദ്ദേഹത്തിന്ടെ ശിഷ്യനായിരുന്നു.


കൂടൽമാണിക്കംക്ഷേത്രതിന്ടെ മാണിക്യശ്രീ പുരസ്കാരം, കലാമണ്ഡലത്തിനിടെ കലര്തന പുരസ്‌കാരം എന്നിവ അദ്ദേഹത്തിന്ലഭിച്ച അംഗീകാരങ്ങളിൽ പെടുന്നു.



By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.

Comments


bottom of page