top of page

ഒരു നൃപ സ്രഷ്ടാവ് വിടപറയുന്നു

ചരിത്രംപരിശോധിച്ചാൽ നൃപന്മാരെക്കാൾ കൂടുതൽ പ്രശസ്തിയാർജിക്കുന്നത് നൃപ സ്രഷ്ടാക്കളാണ്. കാരണംഅവർ തന്നിലൂടെ അനേകം നൃപന്മാർക്കു രൂപകൽപ്പന ചെയ്യുന്നു. ഇന്ന് അന്തരിച്ച കുട്ടനാശാൻ (കലാമണ്ഡലം കുട്ടൻ 83)ഒരു പക്ഷെ

അറിയപ്പെടുന്നതും താൻ അഭ്യസിപ്പിച്ച കലാകാരന്മാരിലൂടെആയിരിക്കും. തന്ടെ ഓരോ ശിഷ്യന്മാരുടെയും അരങ്ങുകൾകാണുമ്പോൾ ഒരു കൃതാർത്ഥത അനുഭവപ്പെടുംഎന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. കുട്ടനാശാൻടെ കളരി കറകളഞ്ഞതാണെന്നു അദ്ദേഹത്തിന്ടെശിഷ്യന്മാർ തന്നെ പറയാറുണ്ട്. കൃത്യ നിഷ്ഠ, ഏകാഗ്രത, ആത്മസമർപ്പണം ചൊല്ലിയാട്ടത്തിൻടെ കൂടെ ഈ ഗുണങ്ങൾകൂടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.


ഉണ്ണായിവാരിയർ കലാനിലയത്തിന്ടെ അധ്യാപകനായി ചേർന്ന് അതിന്ടെ പ്രിൻസിപ്പൽ ആയി അദ്ദേഹം വിരമിച്ചു. കലാനിലയത്തിന്ടെ ഉയർച്ചയിലും താഴ്ചയിലും ആ സ്ഥാപനത്തോട് കൂറ്പുലർത്തി. അരങ്ങു കിട്ടാനായി അദ്ദേഹം ഒരിക്കലും വ്യഗ്രത കാണിക്കാറില്ല. എന്നാൽ കിട്ടിയ വേഷങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുവാൻ

അദ്ദേഹം പരിശ്രമിച്ചിരുന്നു. ആകാര സൗഷ്ഠവമായിരുന്നു അദ്ദേഹത്തിന്ടെമുഖമുദ്ര. കത്തി, പച്ച, കരി, മിനുക്കു(മുനിവേഷങ്ങൾ) മുതലായവ അദ്ദേഹത്തിന് ചേരുമായിരുന്നു. നളചരിതത്തിലെ കാട്ടാളൻ അദ്ദേഹത്തിന്ടെ ഏറെ ഇഷ്ടപ്പെട്ട വേഷങ്ങളിൽഒന്നായിരുന്നു.


ഞാൻകുട്ടനാശാനെ പരിചയപ്പെടുന്നത് 1980 ലോ മറ്റോആണ്. ബാഡ്‌മിന്റൺ കളിക്കുമ്പോൾചുമൽ ഒന്ന് വിലങ്ങി. അന്ന് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ആശാന്മാരെക്കൊണ്ട് ഉഴിയിക്കുക പതിവായിരുന്നു. എന്റെ സുഹൃത്ത് കുളമണ്ണിൽ ഭാസിയാണ് കൂടെ വന്നത്. പിന്നീട്കലാനിലയം കഥകളി ക്ലബ് മുതലായവയുടെ പ്രവർത്തന സംബന്ധമായി അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്.


സംഗീതനാടകഅക്കാഡമി അവാർഡ്, ഫെല്ലോഷിപ്പ്, കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്മുതലായ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.



Comentarios


bottom of page