top of page

പരീക്ഷണങ്ങൾ ആകാം; പക്ഷെ... (Experimenting is Good; But.......)

By K.V.Murali Mohan

ഏതാണ്ട് നാല് വർഷങ്ങൾക്കു ശേഷമാണ് ഈ ശനിയാഴ്ച ഹൈദരാബാദിൽആൾ ഇന്ത്യ മലയാളീ അസോസിയേഷൻടെ ആഭിമുഖ്യത്തിൽ കഥകളി അരങ്ങേറിയത്. ഒരു ചിരകാല അഭിലാഷം അങ്ങിനെ യാഥാർഥ്യമായി. ഇരയിമ്മൻ തമ്പിയുടെ കീചകവധം ആയിരുന്നു കഥ. ബിലഹരി, ബേഗഡ,കാംബോജി, ഭൈരവി, പാടി തുടങ്ങിയ രാഗങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടു സംഗീതത്തിന് പ്രാധാന്യമുള്ള ഒരു കഥയായതിനാൽ, കീചകവധത്തിനു പോകുന്നതിനു മുൻപ് പാട്ടു

ശ്രീ പത്തിയൂർ ശങ്കരൻകുട്ടി

കാർ ആരെന്നു തിരക്കുന്നതു സ്വാഭാവികം. ഈ കീചകവധം പാടാൻ എത്തിയത് ഇന്നത്തെ തലമുറയിലെ പ്രശസ്തനായ പത്തിയൂർ ശങ്കരൻ കുട്ടിയായിരുന്നു. കഥകളി സംഗീതത്തിൽ കളരി അഭ്യസനം ചെയ്തിട്ടില്ലാത്ത ശങ്കരൻകുട്ടി ഇപ്രകാരം അരങ്ങറിഞ്ഞു എങ്ങനെ പാടുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്. പദ്മശ്രീ കലാമണ്ഡലം ഗോപി മുതലായ പ്രഗത്ഭരായ കഥകളി നടന്മാർ പത്തിയൂരിനെ തങ്ങളുടെ കളികൾക്ക് നിർദ്ദേശിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്ടെ കഴിവിനുള്ള അംഗീകാരം ആണല്ലോ. 2019 ൽ അദ്ദേഹത്തിന് കേരളസംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

Hyderabad has been the venue for a delightful ‘Keechakavadham’ Kathakali on this Saturday. That a Kathakali performance was coming to Hyderabad after a four years’ break, thanks to the efforts of All India Malayalee Association(AIMA), raised its desirability.

Keechakavadham has many padams in popular ragas like Bilahari, Bhairavi, Begada. Kamboji and Paadi. Hence it is not uncommon that the music buffs look for the singers before deciding to attend. The recent Keechakavadham performance featured Sri. Pathiyoor Sankarankutty, a most- followed kathakali singer of this generation. Sankarankutty was awarded Kerala Sangeeta Nataka Akademi Award in 2019.


കളിതുടങ്ങുന്നതിനു മുൻപ് അദ്ദേഹവുമായി അല്പനേരം സംവദിക്കാൻ സാധിച്ചു. തുടർന്ന് വായിക്കുക:

Excerpts from an interview with the singer on the sidelines of the programme.


കഥകളിസംഗീതത്തിൽ എത്തിയതിനെക്കുറിച്ചു


അച്ഛൻ പത്തിയൂർ കൃഷ്ണ പിള്ള കഥകളി ഗായകനായിരുന്നു. അദ്ദേഹത്തിന്ടെ കൂടെ ചെറുപ്പത്തിൽ പാടുമായിരുന്നു. പിന്നീട് കലാമണ്ഡലം ഗംഗാധരൻ ആശാനാണ് പാടുവാനുള്ള പ്രചോദനം തന്നത് .തൃപ്പൂണിത്തുറ ആർ എൽ വിയിൽനിന്നും ഗാനഭൂഷണം പാസായി. തുടർന്ന് ഹൈദരാലി ആശാന്ടെ പ്രോത്സാഹനത്തിൽ അരങ്ങുകൾക്കു പാടി തുടങ്ങി.

About your initiation

The first learning happened in my teens from my father Pathiyoor Krishna Pillai (an accomplished Kathakali singer) Later, Late Kalamandalam Gangadharan aasaan (local term to express reverence) encouraged me to sing on the stage. Meanwhile I completed Ganabhushanam and started singing on Kathakali stage (Sankarankutty has not undergone any full-time academic training in Kathakali music, but for a short term refresher course)പ്രോത്സാഹനംതന്നവർ


പ്രധാനമായുംകടപ്പെട്ടിരിക്കുന്നത്ഹൈദരാലി ആശാനോടാണ്. എന്ടെ പോരായ്മകൾ മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം എന്നെ സഹ ഗായകനായി അംഗീകരിച്ചു. ഏതാണ്ട് രണ്ടു പതിറ്റാണ്ടു ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു. അദ്ദേഹത്തിന്ടെ സ്നേഹത്തോടെയുള്ള ഗുണദോഷിക്കലും, പ്രോത്സാഹനവും എന്നെ ഇവിടെ കൊണ്ടെത്തിച്ചു എന്ന് പറയാം. പിന്നെ ഗോപി ആശാന്ടെ പ്രചോദനം. കളിക്ക് ശങ്കരൻകുട്ടി മതി എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന അംഗീകാരം പറഞ്ഞറിയിക്കാൻ പ്രയാസം. അദ്ദേഹത്തിന്ടെ മനോധർമ്മങ്ങൾ പാട്ടുകാർക്ക് പുതിയ സാധ്യതകൾ തുറന്നു തരുന്നു. തീർന്നില്ല ഓരോ കളിയിൽ നിന്നും ഞാൻ പുതിയ അറിവ് നേടുന്നു അതുപോലെ തന്നെ ആസ്വാദകരുടെ അഭിപ്രായങ്ങളും.

About mentors

I get inspired from every program, advices of my seniors, fellow-artistes and audiences. However I am much indebted to Late Kalamandalam Hyderali aasaan (he was also an accomplished Kathakali singer) for willingly allowing me to perform with him on the stage, unmindful of many initial inadequacies I had. Though I did not have any formal training under him, his fond appraisals and guidance helped me to advance and scale. We sang together for almost two decades. I am also thankful to Kalamandalam Gopi aasaan (renowned Kathakali Actor & Padmashri awardee) for recommending me as the singer for his performances. That instilled confidence. Gopi aasaan improvises many scenes and that were the occasions for me to try variety.കഥകളിസംഗീതത്തിന്ടെ നിർവചനം


ഒരുസ്വതന്ത്ര സംഗീതമല്ല കഥകളി സംഗീതം. അത്പോലെത്തന്നെയാണ് കഥകളി മേളവും. അരങ്ങത്തു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അതിനു വേണ്ട പിന്തുണ നൽകുകയാണ് സംഗീതത്തിന്ടെ കടമ. അപ്പോളാണ് കഥകളി സംഗീതത്തിന് ഭാവം കൈവരുന്നത്.അരങ്ങത്തു മുദ്രകാണിച്ചു കഴിഞ്ഞാൽ സംഗീതം അവസാനിക്കുന്നു.

Defining Kathakali music

Kathakali performance is a team work. Hence Kathakali music and percussions are not independent entities. The actor, music and accompaniments together give life to a character. Music flow conforms to the actors’ Abhinaya. One cannot continue singing a padam after the actor finishes his mudra. But a musician is left to sing as per discretion in solo events like Kathakalipada Kacheri.


കഥകളിസംഗീതത്തിന്ടെ മൗലികത


രാഗംകൊണ്ടുമാത്രം കഥകളി അവതരണത്തിനിടെ സ്വഭാവമാറ്റം കൈവരുന്നില്ല. രൗദ്ര ഭീമൻടെ നില്ലെടാ..നില്ലെടാ.. എന്ന് തുടങ്ങുന്ന പദവും. സന്താനഗോപാലത്തിലെ ബ്രാഹ്മണൻടെ ആഹാ കരോമി... എന്നുള്ള പദവും രണ്ടും ഘണ്ടാര രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. രണ്ടിലും ഉള്ള ഭാവങ്ങൾ കടകവിരുദ്ധങ്ങളാണ്. ഇവിടെ ഭാവം കൈവരുന്നത് കാലഭേദം കൊണ്ടാണ്.

About dispositions

In Kathakali only ragas of the music won’t impart the dispositions. For instance Raga Khandaram is used in padam Nilleda ...Nilleda of Roudra Bheema (Bheebatsa-Duryodhana Vadham) and Ha...Haa Karomi of Brahamana (Karuam -Santhana Gopalam) but a combination of rhythm, percussion tempo and tonation give the disposition to the scene.


ലേഖകൻ (ഇടതു) ശ്രീ ശങ്കരൻകുട്ടിയോടൊപ്പം

പുതിയപരീക്ഷണങ്ങൾ


മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു, എല്ലാ മേഖലകളിലും. സംഗീതത്തിലെ മാറ്റങ്ങൾ പെട്ടെന്ന് അനുഭവപ്പെടുന്നു എന്ന് മാത്രം. പ്രധാന പദങ്ങളിൽ രാഗമാറ്റം പലപ്പോഴും (കഥാപാത്രങ്ങളുടെ) ഭാവമാറ്റത്തിൽ കലാശിക്കുന്നു.'തുണ്ടു' പദങ്ങൾക്കു സാദാരണയായി രാഗമാറ്റം വരുത്താറുണ്ട് ഉദാ: ദുര്യോധന വധത്തിലെ ധർമപുത്രരും ശകുനിയുമായുള്ള ചൂതുകളി. പൂതനാ മോക്ഷത്തിലെ സുകുമാര എന്ന് തുടങ്ങുന്ന പദത്തിൽ ധാരാളം മനോധർമ്മങ്ങൾ ഉള്ളതിനാൽ, ആവർത്തന വിരസത ഇല്ലാതാക്കാൻ രാഗമാലിക ആക്കാറുണ്ട്. പിന്നെ കർണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങളുടെ സ്വാധീനം കഥകളിപ്പദങ്ങളിൽ കണ്ടു വരാറുണ്ട്.എന്നാൽ അത്തരം പദ്ധതികളുടെയും, കഥകളി പദത്തിന്ടെയും അതിർവരമ്പുകളെക്കുറിച്ചു കഥകളി ഗായകൻ ബോധവാനാകണം.

About Innovation

These days, Kathakali music gravitates towards aesthetic aspects, thanks to the influence of Carnatic, Hindustani, ghazals etc. This is all to the good. However one should be able to draw the line. If Kathakali song is sung like a Carnatic music Keerthanam, that fails the originality and purpose. Innovation also included experimenting with a different raga for a padam. For me experimenting is good, but need to be limited to ‘thundu’padams (side scenes). When the actor repeats a sequence or improvises it, then the musician can try shifting to ragas (Ragamalika). But main scenes are savoured best in the original ragas

Today music is available everywhere, thanks to digitization. Gone are the days when one has to look for concerts to listen to classical music. This leads Kathakali musicians to imitate his favourite artistes this needs to be resisted.
By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.Comentarios


bottom of page